ഫയർഫോക്സ് ഒഎസിൽ വെബ്‌സൈറ്റ് സന്ദർശിക്കാൻ

This article is no longer maintained, so its content might be out of date.

നിങ്ങളുടെ പ്രിയങ്കരമായ വെബ്ബ് സൈറ്റുകൾ കുറച്ച് അല്ലെങ്കിൽ ഒട്ടും ടൈപ്പ് ചെയ്യാതെ തന്നെ സന്ദർശിക്കാൻ ഫയർഫോക്സ് ഓഎസ് സഹായിക്കുന്നു. നിങ്ങൾ ഏറ്റവും കൂടുതൽ സന്ദർശിച്ച വെബ്ബ് സൈറ്റുകൾ , വെബ്ബിൽ സെർച് ചെയയൽ, ബുക്മാർകുകൾ, മുൻകാലങ്ങളിൽ സന്ദർശിച്ച വെബ്ബ് സൈറ്റുകൾ എന്നിവയിലെല്ലാം വെറും ഒറ്റ സ്ഥലത്തുനിന്ന് നിങ്ങള്ക്ക് പ്രവേശിക്കാം.

ഏറ്റവും കൂടുതൽ സന്ദർശിച്ച വെബ്ബ് സൈറ്റുകളിലേക് പ്രവേശിക്കൽ

ഫയർഫോക്സ് തുറന്ന പാടെ നിങ്ങൾ പതിവായി സന്ദര്ശിച്ച വെബ്ബ് സൈറ്റുകളിലേക്ക് നിങ്ങള്ക്ക് പ്രവേശിക്കാവുന്നതാണ്. ഈ പട്ടിക നിങ്ങളുടെ അഭിരുചി മാറുന്നതിനനുസരിച് മാറുന്നതാണ്.

FxOS Top Sites

െബ്ബിൽ സെർച് ചെയയൽ, ബുക്മാർകുകൾ, മുൻകാലങ്ങളിൽ സന്ദർശിച്ച വെബ്ബ് സൈറ്റുകൾ എല്ലാം ഒറ്റ സ്ഥലത്ത്

അഡ്രസ് ബാറിൽ തൊടുകയോ, അല്ലെങ്കിൽ പുതിയ ഒരു ടാബ് തുറക്കുകയോ ചെയ്തിട്ട് ബുക്മാർക്കോ അല്ലെങ്കിൽ ഹിസ്റ്ററി ടാബ് ഓ തിരഞ്ഞെടുക്കുക .

FxOS Browse Bookmarks

നിങ്ങൾ അഡ്രസ് ബാറിൽ ടൈപ്പ് ചെയുന്ന ഉടനെ തന്നെ ഫയർഫോക്സ് നിങ്ങള്ക്ക് നിങ്ങൾ ബുക്മാര്ക് ചെയ്ത സൈറ്റുകളും , മുന്പ് സന്ദർശിച്ച സൈറ്റുകളും, അതിനോടൊപ്പം സെർച് ഫലങ്ങളും അടങ്ങിയ ഒരു പട്ടിക തരുന്നതാണ്. അവയില നിന്ന് നിങ്ങള്ക്ക് വേണ്ടത് തിരഞ്ഞെടുക്കുക.

FxOS awesome screen

ഒരു സൈറ്റ് ഹോം സ്ക്രീനിലേക്ക് ചേർക്കുകയോ ബുക്മാര്ക് ആക്കുകയോ ചെയ്യുക

നിങ്ങള്ക്ക് പിന്നീട് സന്ദര്ഷിക്കേണ്ട ഒരു വെബ്ബ് സൈറ്റ് കണ്ടുവോ? പിന്നീടുള്ള ഉപയോഗത്തിനായി അതിനെ ബുക്മാര്ക് ചെയ്യുകയോ അല്ലെങ്കിൽ ഹോം സ്ക്രീനിലേക്ക് ചെര്കുകയോ ചെയ്യുക.

  1. സ്ക്രീനിന്റെ താഴെയുള്ള നക്ഷത്ര ചിഹ്നത്തിൽ bookmark firefox os തൊടുക.
  2. ഒന്നുകിൽ Bookmark അല്ലെങ്കിൽ Add to home screen തൊടുക. പ്രസ്തുത പേജ് ബുക്മാര്ക് ആയി എന്ന് കാണിക്കാൻ നക്ഷത്ര ചിഹ്നം മഞ്ഞ നിറത്തിലാവും yellow star bookmark

ബുക്മാര്ക് തിരുത്താൻ

  1. പേജിന്റെ അടിയിലുള്ള മഞ്ഞ നക്ഷത്ര ചിഹ്നത്തിൽ yellow star bookmark തൊടുക.
  2. പ്രത്യക്ഷപെടുന്ന മെനുവിൽ നിന്ന് Edit bookmark തൊടുക.
  3. അടുത്ത സ്ക്രീനിൽ, നിങ്ങള്ക്ക് പ്രസ്തുത ബുക്മാർകിന്റെ തലേക്കെട്ടും വിലാസവും തിരുത്താവുന്നതാണ്.

ബുക്മാര്ക് മായ്ച്ചു കളയാൻ

പേജിന്റെ അടിയിലുള്ള മഞ്ഞ നക്ഷത്ര ചിഹ്നത്തിൽ yellow star bookmark തൊടുക, ശേഷം Unbookmark തൊടുക.

വെബ്ബ് സൈറ്റ് പങ്കുവയ്ക്കാൻ

രസകരമായ വെബ്ബ് സൈറ്റുകൾ സുഹൃത്തുക്കളുമായി ഇമെയിലൂടെയും എസ്.എം.എസ് സന്ദേശത്തിലൂടെയും പങ്കുവയ്ക്കൂ.

  1. പേജിന്റെ അടിയിലുള്ള പങ്കുവെക്കാനുള്ള ബട്ടണിൽ fos share തൊടുക.
  2. എങ്ങനെ പങ്കുവെക്കണമെന്ന് തിരഞ്ഞെടുക്കുക: E-Mail അല്ലെങ്കിൽ Messages

ടാബുകൾ മാറുക

ടാബുകൾ കാണുവാനായി മുകളിൽ വലത്തേ അറ്റത്തുള്ള അക്കത്തിൽ തൊടുക. അവിടെ നിന്ന് +തൊട്ട് പുതിയ ടാബ് തുറക്കാനോ അല്ലെങ്കിൽ നില്ലവിലുള്ള ടാബ് തിരഞ്ഞെടുക്കാനോ സാധികുന്നതാണ്.

Tab switch

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More