ബ്ലോക്ക്‌ ചെയ്യപ്പെട്ടിരിക്കുന്ന ജാവ എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം

താങ്കളുടെ സുരക്ഷക്കായി, സുരക്ഷാ തകരാറുള്ള ജാവയുടെ ചില വേര്‍ഷനുകള്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്നതിനു ഫയര്‍ഫോക്സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും വിശ്വാസയോഗ്യമായ സൈറ്റുകളില്‍ ജാവ ഉപയോഗിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. അതെങ്ങനെയെന്നു ഞങ്ങള്‍ കാണിച്ചുതരാം.

മുന്നറിയിപ്പ്:നിങ്ങള്‍ക്ക് വിശ്വാസമുള്ള സൈറ്റുകളില്‍ മാത്രമേ ഇതിനു ശ്രമിക്കാവു.

ഒറ്റത്തവണത്തേക്കു മാത്രമായി ജാവ പ്രവര്‍ത്തനക്ഷമമാക്കാം

  • "Click here to activate" സന്ദേശം കാണുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്തും ജാവ പ്രവര്‍ത്തനക്ഷമമാക്കാവുന്നതാണ്.
    Activate Java
ശ്രദ്ധിക്കുക :അടുത്ത തവണ നിങ്ങള്‍ ഈ സൈറ്റോ അല്ലെങ്കിൽ ജാവ ഉപയോഗിക്കുന്ന മറ്റേതെങ്കിലുമോ സന്ദര്‍ശിക്കുമ്പോൾ ഈ സന്ദേശം വീണ്ടും കാണാവുന്നതാണ്.

ഒരു സൈറ്റിനു മാത്രമായി ജാവ സ്ഥിരമായി പ്രവര്‍ത്തനക്ഷമമാക്കാം

താങ്കള്‍ക്ക് വിശ്വാസയോഗ്യമായ ഒരു സൈറ്റില്‍ താങ്കള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടെങ്കില്‍, ആ സൈറ്റിനു മാത്രമായി ജാവ പ്രവര്‍ത്തനക്ഷമമാക്കാം.

  1. അഡ്രസ്‌ ബാറിലെ ചുവന്ന പ്ലഗിന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സന്ദേശജാലകം തുറന്നു വരുന്നതാണ്..
  2. സന്ദേശജാലകത്തിനു അടിയിലായിട്ടുള്ള Activate All Plugins ഡ്രോപ്പ്ഡൌണ്‍ മെനുവിൽ ക്ലിക്ക് ചെയ്തു Always activate plugins for this site തിരഞ്ഞെടുക്കുക.

    Always activate Java
    • ഇനി, മറ്റൊരിക്കല്‍ ഈ സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ പ്ലഗിന്‍ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനക്ഷമമാകുകയും "Click to activate" സന്ദേശം പിന്നീട് ലഭിക്കുകയുമില്ല .ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/VYiQ64

Was this article helpful? Please wait...

These fine people helped write this article: Dinoop Paloli, Jafar Muhammed. You can help too - find out how.